താലിബാൻ്റെ ഭരണാരോഹണവും അഫ്ഗാനിസ്ഥാൻ്റെ ഭാവിയും

SHARE:

താലിബാൻ കാബൂൾ കിഴടക്കി അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടക്കിയതുമായി ബന്ധപ്പെട്ട വാർത്തകളാണ് പൊതുമണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയം. എന്താണ് താലിബാൻ എന്നോ ആരാണ് താലിബാനികൾ എന്നോ വിശദീകരിക്കേണ്ടതില്ലല്ലോ .

            അഫ്ഘാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ സൈന്യം പ്രവേശിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു . നാം സ്വാതന്ത്ര്യ  ദിനാഘോഷത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് താലിബാൻ ജലാലാബാദ് കിഴടക്കിയത് . അഫ്ഘാനിലെ 34  പ്രവിശ്യയിൽ 22 ന്റെയും നിയന്ത്രണം താലിബാൻ ഏറ്റെടുത്തിരുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു . താലിബാൻ നിയന്ത്രണവിധേയമാക്കിയ പ്രേദേശവാസികൾ കാബൂളിലേക്ക് ഒഴുകുകയായിരുന്നു .'സമാധാനപരമായ അധികാര കൈമാറ്റം' ഉണ്ടാകുമെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ സത്താര്‍ മിര്‍സാക്വാള്‍ വ്യക്തമാക്കിയിരുന്നു . താലിബാനികൾ കാബൂളിലേക്ക് പ്രേവേശിച്ചതിനു പിന്നാലെ ആണ് ഈ വെക്തമാക്കൽ . അതികാരകൈമാറ്റ ചർച്ചകൾക്ക് താലിബാൻ മധ്യസ്ഥർ പ്രസിഡന്റ്  ഹൗസിലേക്ക് അങ്ങനെ അഫ്ഗാൻ തലസ്ഥാനമായ കാബൂളും പിടിച്ചെടുത്ത താലിബാൻ. നീങ്ങിയതായി റിപ്പോർട്ട് ചെയ്തിരുന്നു . കൈമാറ്റം സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, എച്ച്‌സിഎന്‍ആര്‍ ചെയര്‍മാന്‍ അബ്ദുല്ല, ഹെസ്ബ് ഇ ഇസ്‌ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമിതി രൂപീകരിച്ചിരുന്നു എന്ന് ട്വിറ്ററിലൂടെ ഹാമിദ് കര്‍സായി അറിയിച്ചിരുന്നു . 

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ  അതെ താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ  പേര് ഇനി ഇങ്ങനെ  ആയിരിക്കും .മുമ്പ് താലിബാൻ ഭരണകാലത്ത് അഫ്ഗാനിസ്ഥാന്റെ  പേരായിരുന്നു ഇത് . സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കൻ സൈന്യം താലിബാനെ ഭരണത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

യൂറോപ്യൻ ,ഫ്രാൻസ്,യുകെ, ഓസ്ട്രേലിയ ,യുഎസ്, ജർമനി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് യുഎഇയിലെ വിമാനത്താവളങ്ങളിൽ സൗകര്യമൊരുക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

"ദൈവത്തിന് നന്ദി, അഫ്ഗാനിലെ യുദ്ധം അവസാനിച്ചു. ഞങ്ങള്‍ അന്വേഷിച്ചത് എന്താണോ അത് നേടിക്കഴിഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ സ്വതന്ത്ര്യവുമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഈ രാജ്യത്തെ മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ജനങ്ങളെ ഉപദ്രവിക്കില്ല"

 അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം താലിബാൻ വക്താവ് മുഹമ്മദ്  നയി൦   അൽജസീറയോട് പ്രതികരിച്ചത് ആണിത്

അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി  രാജ്യം വിട്ടതോടെ ഭരണം താലിബാൻ നിയന്ത്രണത്തിലായി. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉള്ള ഈ രണ്ടാം വരവിനെ പല രാജ്യങ്ങളും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്.


ചൈന

താലിബാനുമായി എല്ലാ നിലക്കും സൗഹൃദ ബന്ധത്തിന് തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് മാധ്യമങ്ങളെ അറിയിചു. താലിബാൻ കാബൂൾ പിടിച്ചെടുത്ത് ഇതിനുപിന്നാലെയാണ് ചൈന തങ്ങളുടെ ഇടപെടൽ വ്യക്തമാക്കിയത്. അഫ്ഗാനി മായുള്ള ബന്ധത്തെ അതെ ശക്തിപ്പെടുത്താനുള്ള അവസരത്തെ സ്വാഗതം ചെയ്യുന്നതായും ചൈന അറിയിച്ചു. അഫ്ഗാനിസ്ഥാൻ റെ പുനർനിർമാണത്തിന് ചൈനയുടെ യുടെ ഇടപെടൽ പ്രതീക്ഷിക്കുന്നതായും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന് സാമ്പത്തിക പിന്തുണയും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനീസ് നിക്ഷേപകർക്കായി പുതിയ വാതിൽ തുറക്കും എന്നാണ് ആണ് പുതിയ പ്രഖ്യാപനങ്ങൾ.


റഷ്യ

താലിബാനെ അംഗീകരിക്കുമെന്ന സൂചനയാണ് റഷ്യയുടെ ഭാഗത്തുനിന്ന് കാണാൻ സാധിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ റഷ്യൻ വക്താവ് ചൊവ്വാഴ്ച കാബൂളിൽ താലിബാനുമായി കൂടിക്കാഴ്ച നടത്തും. താലിബാനെ അവരുടെ പുതിയ നിലപാടുകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കണം വേണ്ടയോ എന്ന് തീരുമാനിക്കും. റഷ്യൻ അംബാസഡർ താലിബാൻ ഞാൻ നേതാക്കളുമായി ബന്ധം പുലർത്തുന്നുണ്ട്.

തിങ്കളാഴ്ച ഏഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷനു നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ സമീര്‍ കാബുലോവ് ഇത് വ്യക്തമാക്കിയിരുന്നു .


ഇറാൻ 

അഫ്ഗാനിലെ അമേരിക്കയുടെ 'സൈനിക പരാജയം' രാജ്യത്ത് ശാശ്വത സമാധാനം സ്ഥാപിക്കാന്‍ അവസരം നല്‍കുന്നുവെന്നും 'അമേരിക്കയുടെ സൈനിക പരാജയവും അവര്‍ രാജ്യം വിട്ടതും അഫ്ഗാനിസ്താനില്‍ ജീവിതം, സുരക്ഷ, സുസ്ഥിരമായ സമാധാനം എന്നിവ പുനസ്ഥാപിക്കാനുള്ള അവസരമായി മാറുമെന്നും 

 ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഔദ്യോഗിക ടെലിവിഷനിലൂടെ വ്യക്തമാക്കി.

ഒരു അയല്‍രാജ്യവും സഹോദരരാജ്യവും എന്ന നിലയില്‍, ഒരു ദേശീയ ഉടമ്പടിയിലെത്താന്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ ഗ്രൂപ്പുകളെയും സ്വാഗതം ചെയ്യുന്നതായും ഇറാന്‍ പറഞ്ഞു.


ഖത്തർ 

ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി 'അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് ആശങ്കയുണ്ട്, അഫ്ഗാനി ജനതയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. അഫ്ഗാനിസ്ഥാനില്‍ എത്രയും വേഗം സ്ഥിരത സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും ഞങ്ങള്‍ ഊ്ന്നിപ്പറയുന്നു'  എന്ന് പറഞ്ഞു

നോര്‍വെ കാബൂള്‍ എംബസി അടച്ചുപൂട്ടി. സ്വീഡന്‍ കഴിയാവുന്നിടത്തോളം കാലം എംബസി പ്രവര്‍ത്തനം തുടരുമെന്ന് പ്രഖ്യാപിച്ചു. ഫിന്‍ലന്‍ഡ് എംബസി തുറന്നുപ്രവര്‍ത്തിക്കും. എംബസിയിലെ അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ക്ക് റെസിഡന്‍ഷ്യല്‍ വിസ നല്‍കും. ഇന്ത്യ കാബൂള്‍ എംബസി ഏത് സമയത്തും അടച്ചുപൂട്ടും.


ബ്രിട്ടൻ 

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുക്കുന്നത് 'അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയം' ആണെന്ന് ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് തിങ്കളാഴ്ച പറഞ്ഞു

അഫ്ഗാനിസ്ഥാന്‍ അവസാനിച്ചിട്ടില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ലോകത്തിന് തീരാത്ത പ്രശ്‌നമാണ്, ലോകം അഫ്ഗാനെ സഹായിക്കേണ്ടതുണ്ട്, 'അദ്ദേഹം ബിബിസി ടെലിവിഷനോട് പറഞ്ഞു.


പാക്കിസ്ഥാൻ 

അഫ്ഗാനിസ്ഥാനിലെ സമാധാനത്തിനുവേണ്ടി തുടർന്നും പങ്കു വഹിക്കാമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാൻ പ്രതിനിധി സംഘം ഗം കഴിഞ്ഞദിവസം പാകിസ്താൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു.


അമേരിക്ക 

യുഎസ് പ്രസിഡൻറ് ജോബിയുടെ ശനിയാഴ്ച മുതൽ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ കുറിച്ച് പ്രതികരിച്ചിട്ടില്ല ഇല്ല ഇല്ല പിൻവലിച്ചത് ശരിയായ തീരുമാനം ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അഫ്ഗാൻ സൈന്യത്തിന് പരാജയമാണ് താലിബാൻ ഞാൻ വേഗത്തിൽ അഫ്ഗാൻ ഏറ്റെടുത്തതിനു കാരണമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രതികരിച്ചു


കാനഡ 

താലിബാനെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് കാനഡ. താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ സജീവ വിഷയമായിരിക്കുമ്പോഴാണ് നിലപാട് കടുപ്പിച്ച് കാനഡ രംഗത്തുവന്നത്.

താലിബാനെ അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭാഗമായി കാണാന്‍ ആവില്ല. അത്തരമൊരു പദ്ധതിയും ആലോചനയിലില്ല. അവര്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെയാണ് അട്ടിമറിച്ചത് എന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.


താലിബാന്‍ അധികാരമേറ്റ ശേഷവും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് വനിതാ അവതാരകർ

താലിബാന്‍ ഭരണം ഏറ്റെടുത്തതിനു പിന്നാലെ വനിതാ അവതാരകരുമായി സംപ്രേഷണം തുടര്‍ന്ന് അഫ്ഗാന്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍. താലിബാന്‍ കാബൂളില്‍ പ്രവേശിക്കുകയും അധികാരമേറ്റെടുക്കുകയും ചെയ്തതിനു ശേഷം ചൊവ്വാഴ്ച അഫ്ഗാനിലെ വനിതാ ടെലിവിഷന്‍ അവതാരകരും വാര്‍ത്താ അവതാരകരും ടോളോ ന്യൂസ് ഉള്‍പ്പെടെയുള്ള പ്രമുഖ ടിവി ചാനലുകളില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.


സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കും

തങ്ങള്‍ സ്ത്രീകളെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കും. തീര്‍ച്ചയായും തങ്ങള്‍ക്ക് ചട്ടക്കൂടുകള്‍ ഉണ്ട്. ഇസ്‌ലാമിന്റെ ചട്ടക്കൂടില്‍ സ്ത്രീകള്‍ സമൂഹത്തില്‍ ഏരെ സജീവമാവുമെന്നും കാബൂളില്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പിന്റെ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു.

 ഒരു കാര്യം കൂടി പ്രതിപാദിച്ച് ഇത് അവസാനിപ്പിക്കാം.യുവോൺ റിഡ്ലിയെ ഓർമയുണ്ടോ? താലിബാനെ നേരിട്ടറിയാൻ അഫ്ഗാൻ സന്ദർശിച്ച ബ്രിട്ടീഷ് മാധ്യമ പ്രവർത്തകയായിരുന്നു യുവോൺ റിഡ്‌ലി . യുവോൺ നേരിൽ കണ്ടത് മനുഷ്യനെ തിന്നുന്ന കുട്ടികളെ കശാപ് ചെയ്യുന്ന പെണ്ണുങ്ങളെ ബലാൽക്കാരം ചെയ്യുന്ന താലിബാനെയല്ല. താലിബാനിൽ നിന്നുണ്ടായ ആദരണീയ പെരുമാറ്റം യുവോൺ റിഡ്ലിയെ ഇസ് ലാം സ്വീകരിക്കാൻ പ്രചോദിപ്പിക്കുന്നതാണ്പിന്നീട് ലോകം കണ്ടത്. ഇസ് ലാമിക വസ്ത്രധാരണ രീതി സ്വീകരിച്ച യുവോൺ ഇസ് ലാമിക പ്രബോധകയെന്ന നിലക്ക് പിന്നീട് കേരളവും സന്ദർശിക്കുകയുണ്ടായി.


മുഹമ്മദ് ശാക്കിർ കൊല്ലം

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : താലിബാൻ്റെ ഭരണാരോഹണവും അഫ്ഗാനിസ്ഥാൻ്റെ ഭാവിയും
താലിബാൻ്റെ ഭരണാരോഹണവും അഫ്ഗാനിസ്ഥാൻ്റെ ഭാവിയും
https://blogger.googleusercontent.com/img/a/AVvXsEgD3iu0b0oiwYBeSDY1DZTophngs-EW55M-tYw5cnHCNoT42GH20PludjQcy8wgnmyzI7BvnOOM80eUQbKcCY5TMUpRX6v6Jn2_iFo3E_7HziDO9iqHot94EAfrwiBha4YBtIzve93NOOAl6fh_ZYZLPkJQmmr28iO-m65bzpIAi6QgWcUYwt56NQPQ6Q=w640-h482
https://blogger.googleusercontent.com/img/a/AVvXsEgD3iu0b0oiwYBeSDY1DZTophngs-EW55M-tYw5cnHCNoT42GH20PludjQcy8wgnmyzI7BvnOOM80eUQbKcCY5TMUpRX6v6Jn2_iFo3E_7HziDO9iqHot94EAfrwiBha4YBtIzve93NOOAl6fh_ZYZLPkJQmmr28iO-m65bzpIAi6QgWcUYwt56NQPQ6Q=s72-w640-c-h482
Al Ihsan Online Magazine
https://www.alihsanonweb.in/2021/08/The%20rise%20of%20the%20Taliban%20and%20the%20future%20of%20Afghanistan.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/08/The%20rise%20of%20the%20Taliban%20and%20the%20future%20of%20Afghanistan.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content